ഹൃദ്രോ​ഗങ്ങളുമായി പിറക്കുന്ന എല്ലാ കുട്ടികൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കും, ഖുസെം സകർവാല

മുംബൈ : ലോക ഹൃദയദിനം,ജന്മനാ ഹൃദ്രോ​ഗങ്ങളുമായി പിറക്കുന്ന എല്ലാ കുട്ടികൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോട്ടറി ക്ലബ് ഓഫ് ബ്രേവ്ഹാർട്ട്സിന്റെ സ്ഥാപക ഖുസെം സകർവാല.ഇന്ത്യയിൽ ഓരോ വർഷവും 2,00,000 കുട്ടികൾ ജന്മനാ ഹൃദ്രോഗത്തോടെയാണ് (congenital heart disease) പിറക്കുന്നതെന്നും ഇവരിൽ അഞ്ചിലൊന്ന് പേരും ജനിച്ച് ഒരു വയസിനുള്ളിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്ന തരത്തിലുള്ള ​ഗുരുതരമായ അവസ്ഥ ഉള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഒരു ശസ്ത്രക്രിയയ്ക്ക് 1,00,000 രൂപ മുതൽ 5,00,000 രൂപ വരെ ചെലവ് വരും. അതുകൊണ്ടു തന്നെ പല കുട്ടികളുടെയും ചികിത്സ ഉറപ്പാക്കാൻ മാതാപിതാക്കൾക്കു സാധിക്കുന്നില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ ആയ റോട്ടറി ഡിസ്ട്രിക്റ്റ് 3141 ഉം കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ മുംബൈയും ചേർന്ന് കുട്ടികൾക്ക് ഗുണനിലവാരമുള്ള ചികിത്സ നൽകുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിലോ അല്ലെങ്കിൽ സൗജന്യമായോ ശസ്ത്രക്രിയകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

രണ്ടു ലക്ഷം കുട്ടികളാണ് ഇന്ത്യയിൽ ഒരോ വർഷവും ഹൃദ്രോഗവുമായി ജനിക്കുന്നത്.2009-ലാണ് കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ചിൽഡ്രൻസ് ഹാർട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഹൃദ്രോഗമുള്ള കുട്ടികളെ പരിചരിക്കുന്നതിനായി 30 മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥരും 120 നഴ്‌സുമാരും അടങ്ങുന്ന പരിചയസമ്പന്നരായ ടീമും ഇവിടെയുണ്ട്.”2024 ജൂണോടു കൂടി ജൻമനാ ഹൃദ്രോ​ഗം ബാധിച്ച 1,000 കുട്ടികളെ കൂടി ചികിത്സിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ രോ​ഗത്തെക്കുറിച്ച് ബോധവൽക്കരണ ക്യാംപെയ്നുകളും നടത്തുന്നുണ്ട്. കൂടാതെ, രോഗികളുടെ ഡാറ്റാ മാനേജ്‌മെന്റിനായി ഒരു സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്”, ഖുസെം സകർവാല കൂട്ടിച്ചേർത്തു.