മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിതൂക്കി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മലയാളിയെ കൊന്ന് മരത്തിൽ കെട്ടിതൂക്കി. തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്.വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സുജാതൻ.

വ്യവസായിയായ ഇയാൾ എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയാണ്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമാണ് സുജാതൻ താമസിക്കുന്നത്. പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു.

പ്രഭാതത്തിൽ നടക്കാൻ ഇറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ