കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട ഐ എസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി:  എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഐ എസ് ഭീകരൻ ഷാഫി ഉസാമ ഡൽഹി സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി.എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനായ ഷാഫി ഉസാമ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലാകുന്നത്.ഡൽഹിയിൽ ഭീകരവിരുദ്ധ ഏജൻസിയുടെ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഐഎസ് ഭീകരനാണ് ഷാഫി ഉസാമ. ഐഎസ്ഐഎസ് പൂനെ കേസിൽ പ്രതിയാണ്.നേരത്തെ പൂനെയിൽ അറസ്റ്റിലായ ഇയാൾ എൻ ഐ എ യുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോകുകയായിരുന്നു.എൻ ഐ എ യുടെ വ്യാപകമായ തിരച്ചിലിനിടെയാണ് ഇയാൾ കസ്റ്റഡിയിൽ ആകുന്നത്