ആരോഗ്യവകുപ്പിലെ നിയമന കോഴയ്ക്ക് പിന്നിൽ കോഴിക്കോട്ടെ നാലംഗ സംഘം; അറസ്റ്റിലായ അഖിൽ സജീവ്

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ നിയമന കോഴക്ക് പിന്നിൽ കോഴിക്കോടുള്ള നാലംഗ സംഘമാണ് പ്രധാനികളെന്ന് അറസ്റ്റിലായ അഖിൽ സജീവിന്റെ നിർണായക മൊഴി. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ്.തട്ടിപ്പ് കേസിൽ ഇയാളുടെ മൊഴിയിൽ പറയുന്ന നാല് പേരും പ്രതികളാകും.തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘമാണ് എന്നാണ് സൂചന.

2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പുലർച്ചെ തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് അഖിൽ.

അഖിൽ സജീവിനെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ ഗൗരവമുള്ള തട്ടിപ്പുകളാണ് പുറത്തുവന്നത്.സംഘം സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തി.അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്ന് പൊലീസ്. അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും ബിസിനസ് പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തി.പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കാണ്. കേസിൽ യുവമോർച്ച നേതാവും പ്രതിയാകും.