ദേശീയ നേതൃത്വ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ജെഡിഎസ് സംസ്ഥാന സമിതി ചേരുന്നു

കൊച്ചി : എൻഡിഎ സഖ്യത്തിൽ ചേർന്നതിനു പിന്നാലെ രൂപപ്പെട്ട ദേശീയ നേതൃത്വ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് എറണാകുളത്ത്ജെഡിഎസ് സംസ്ഥാന സമിതി ചേരുന്നു.കേരളത്തിദേശീയ നേതൃത്വംൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഒരു പാർട്ടിയുമായും ലയനത്തിനില്ലെന്നും ജെഡിഎസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ഇന്ന് എറണാകുളത്ത് ചേരുന്ന ജെഡിഎസ് സംസ്ഥാന നേതൃയോഗം അന്തിമതീരുമാനമെടുക്കും.

ഏതെങ്കിലും പാർട്ടികളിൽ ലയിക്കുകയെന്നതാണ് ജെഡിഎസ്സിനു മുന്നിലുള്ള പോംവഴികളിലൊന്ന്. ലാലു പ്രസാദ് യാദവിന്റെ ആർ‌ജെഡിയിൽ ലയിക്കണമെന്ന താൽപ്പര്യമാണ് മന്ത്രി കെ കൃഷ്ണൻകുട്ടിക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ശ്രേംയാംസ് കുമാറിന്റെ എൽജെഡി ആർജെഡിയിലേക്ക് ലയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ജെഡിഎസ്സിന് ഗുണകരമാകില്ല. നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേരുക എന്ന അഭിപ്രായം മറ്റുചില നേതാക്കൾക്കുണ്ട്.

ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ നിതീഷ് താരമാണ്.പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷിനെ ഉയർത്തിക്കാട്ടണമെന്ന് ജെഡിയു നേതാക്കൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.നിതീഷ് ഇടക്കിടെ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നത് ജെഡിഎസ്സിന് ദോഷകരമാകുമെന്ന നിലപാടുള്ളവരും പാർട്ടിക്കുള്ളിലുണ്ട്.ഒരു ഘട്ടത്തിലും ബിജെപിയുടെ ഭാഗമാകാത്ത അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ചും ചർച്ചയുണ്ട്.

സിപിഎമ്മിനകത്തു നിന്നും ജെഡിഎസ്സിനുമേൽ സമ്മർദ്ദമുണ്ട്. എത്രയുംവേഗം നിലപാട് രൂപീകരിക്കാൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപിയും സിപിഎമ്മും തമ്മിൽ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധമാണ് ഒരു എൻഡിഎ സഖ്യകക്ഷി എൽഡിഎഫിൽ തുടരുന്നതിനെ സഹായിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.