കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ മികച്ച നടനും നടിയും സംവിധായകൻ മഹേഷ് നാരായൺ, ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ മഞ്ജുവാര്യർ മികച്ച നടിയായി.. ‘അറിയിപ്പ്’, ‘എന്നാ താന്‍ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബന് പുരസ്കാരം. ‘ആയിഷ’, ‘വെള്ളിപ്പട്ടണം’ തുടങ്ങിയ സിനിമയിലെ പ്രകടനമാണ് മഞ്ജുവാര്യരെ മികച്ച നടിയാക്കിയത്.

അറിയിപ്പ്’ എന്ന സിനിമയിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി . ‘പുലിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. ‘അപ്പൻ’ സിനിമയിലെ അഭിനയത്തിന് പൗളി വില്‍സണാണ് സ്വഭാവ നടിയായത്. ‘മോമോ ഇന്‍ ദുബായ്’ എന്ന ചിത്രത്തിലൂടെ ആത്രേയ. പി മികച്ച ബാലനടനായും . ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ദേവനന്ദ ജിബി മികച്ച ബാലനടിയായിയും തിരഞ്ഞെടുത്തു.