നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി, യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രൻ ആണ് അറസ്റ്റിലായത്. ചെക്കിങ് ബാ​ഗേജിന്റെ ഭാരം അധികമാണെന്നും ചാർജ് അടക്കണമെന്നും ജീവനക്കാർ അറിയിച്ചപ്പോഴാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. പരിശോധനയ്ക്ക് ശേഷം രണ്ട് മണിക്കൂർ വൈകി വിമാനം പുറപ്പെട്ടു.