ആരെയും കയറി ഡാ,പോടാ,നീ എന്നൊക്കെ വിളിക്കാൻ ഏത് പോലീസ് അക്കാദമിയാണ് പഠിപ്പിക്കുന്നത്? വിനായകൻ ഈ രാജ്യത്തെ പൗരനാണ് ഏമാനേ

പോലീസ് സ്റ്റേഷനിൽ അക്രമവും ആഭാസത്തരവും കാണിച്ചു എന്ന് പറഞ്ഞു നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പോലീസ് ഓഫീസറെ സാർ എന്ന് മാത്രം സംബോധന ചെയത് സംസാരിക്കുന്ന വിനായകനിൽ എന്ത് മോശമായ ഭാഷയും രീതിയുമാണ് പോലീസ് ആരോപിക്കുന്നത്.ആ സ്റ്റേഷനിലെ പോലീസ് ഓഫീസർ “നീ ” എന്ന് എത്രവട്ടം അധികാര ഭാവത്തിൽ വിളിക്കുമ്പോഴും വിനായകൻ സർ എന്നാണ് അയാളെ തിരിച്ചു വിളിക്കുന്നത്.

പോലീസ് ആയാൽ ആരെയും കയറി ഡാ, പോടാ, നീ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടോ? ഇന്ത്യാ മഹാ രാജ്യത്തെ ഏത് പൗരനും പോലീസിനോടായാലും ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമില്ലേ ? .തന്റെ വീട്ടിൽ ബലമായി രണ്ട് സ്ത്രീകൾ കയറി വരുമ്പോൾ അവർ ആരാണ് എന്താണ് കാര്യമെന്ന് ചോദിക്കാനുള്ള അവകാശം ഒരു സാധാരണ പൗരനില്ലേ ? അവർ പൊലീസാണ് എന്ന് പറയുമ്പോൾ യൂണിഫോം ഇല്ലാത്തത് കൊണ്ട് അവരോട് ഐഡി കാർഡ് ചോദിക്കുന്നത്ക്രിമിനൽ കുറ്റമാണോ ?

വിനായകന്റെ ജാതിയും നിറവുമാണ് ഈ അറസ്റ്റിനും ആഘോഷത്തിനും പിന്നിലെന്ന സത്യം ചിലരെങ്കിലും മനസ്സിലാക്കുന്നു.ദളിതനായ വിനായകൻ ഉച്ചത്തിൽ സംസാരിച്ചത് ,ചോദ്യങ്ങൾ ചോദിച്ചത് പലരെയും അസ്വസ്‌ഥമാക്കുന്നു.പോലീസ് ആയാൽ ആരെയും കയറി ഡാ,പോടാ,നീ എന്നൊക്കെ വിളിക്കാൻ ഏത് പോലീസ് അക്കാദമിയിലാണ് പരിശീലനം കൊടുക്കുന്നത്?