ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലില്‍ അടയ്ക്കാനാണ് ബിജെപിയുടെ നീക്കമെന്ന് മമത ബാനര്‍ജി.
ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നതായി ബിജെപിക്ക് തോന്നുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് അശോക് ഗെഹ്ലോട്ടിന്‍റെ മകന് സമന്‍സ് അയച്ചത് എന്തിനാണ്? റെയ്ഡ് നടത്തിയത് എന്തിനാണ്? നിങ്ങൾക്ക് യുദ്ധം ചെയ്യണമെങ്കില്‍ അത് രാഷ്ട്രീയമായി ചെയ്യുക, പക്ഷേ കള്ളം പറയരുത്. വ്യവസായികളും ഇപ്പോള്‍ പേടിച്ച് രാജ്യം വിടുകയാണ്, മമത പറഞ്ഞു.
ഇഡി ഒരു ദേശീയ ഏജൻസിയാണ്. അത്തരം ഏജൻസികളുടെ വിശ്വാസ്യത നിലനിർത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം അത് ഒരു കുഴപ്പം. ചോദ്യം എന്റെ മകനെക്കുറിച്ചല്ല – പ്രതിപക്ഷത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും” സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടേയും തന്റെ മകന്റെ വസതികളിലും നടത്തിയിരിക്കുന്ന റെയ്ഡുകളേക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഗെലോട്ടു പ്രതികരിച്ചു.രാജസ്ഥാനിലെ സ്ത്രീകൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും കോൺഗ്രസ് നൽകുന്ന ഉറപ്പുകളുടെ പ്രയോജനം ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ റെയ്ഡുകളെല്ലാം നടക്കുന്നത്, എന്തുകൊണ്ടാണ് ഇതുവരെ ഒരു ബിജെപി നേതാവിനെ പോലും റെയ്ഡ് ചെയ്യാത്തതെന്നും സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി കേന്ദ്ര നേതൃത്വം തുടർച്ചയായി ദുരുപയോഗം ചെയ്യുകയാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര ചോദിച്ചു.