കളമശേരി സ്ഫോടനം, വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി. മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടാണ്. കളമശേരി സ്ഫോടനത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു കേന്ദ്രമന്ത്രിക്ക് വർഗീയവീക്ഷണത്തോടെയുള്ള നിലപാടാണ്. വിഷം ചീറ്റുന്ന പ്രചരണം അത്തരക്കാരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്നും, അത് അവർക്ക് വിടാമെന്നുംപ്രത്യേക വിഭാഗത്തെ ചിലർ ടാർഗറ്റ് ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനവുമായി ബന്ധപ്പെട്ട് 41 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.