സീരിയൽ സിനിമ നടി രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സീരിയൽ സിനിമ നടി രഞ്ജുഷ മേനോനെ ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊച്ചിയ സ്വദേശിനിയായ രഞ്ജുഷയ്ക്ക് 35 വയസായിരുന്നു. ഭർത്താവുമൊത്ത് കരിയത്തെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങളാകാം മരണ കാരണമെന്ന സൂചനയുണ്ട്.

രാവിലെ ഭർത്താവ് ഷൂട്ടിന് പോയി രഞ്ജിഷയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുട‍ർന്ന് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിലയിൽ കണ്ടത്. ഉടൻ തന്നെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ടിവി ചാനലിൽ അവതാരികയായാണ് രഞ്ജുഷ മേനോൻ കരിയർ ആരംഭിച്ചത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ രഞ്ജുഷ പ്രശസ്തയായി.സീരിയലിൽ ലൈൻ പ്രൊഡ്യൂസറായിരുന്ന രഞ്ജുഷ സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.