വ്‌ളോഗർ മല്ലു ട്രാവലറിന് സൗദി യുവതിയുടെ പീഡന പരാതിയിൽ ജാമ്യം അനുവദിച്ചു ഹൈക്കോടതി

കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ ഷാക്കിർ സുബാന് സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന കർശന ഉപാധിയോടെയാണ് കോടതി ജാമ്യം.

354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തത്.ഒരു അഭിമുഖത്തിന് കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി.അപമര്യാദയായി പെരുമാറിയെന്ന് കാട്ടി സെപ്റ്റംബറിലാണ്സൗദി യുവതി പൊലീസില്‍ പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിര്‍ വിദേശത്തേക്ക് കടന്നിരുന്നു.