നേപ്പാളിൽ ശക്തമായ ഭൂചലനംത്തിൽ 69 പേർ കൊല്ലപ്പെട്ടു

കാഠ്മണ്ഡു : നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കുപടിഞ്ഞാറൻ നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയിരുന്നുവെന്നും 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

അർധരാത്രിയോടെ ഉണ്ടായ ഭൂചലനം, 800 കിലോമീറ്ററിലധികം (500 മൈൽ) അകലെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചു.2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000 പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ നാഷണൽ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

റുക്കും ജില്ലയിൽ 35 പേർ കൊല്ലപ്പെട്ടു,ജജർകോട്ട് ജില്ലയിൽ 34 പേർ മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥൻ ഹരീഷ് ചന്ദ്ര ശർമ്മ അറിയിച്ചു. പരിക്കേറ്റ 30 പേരെ ഇതിനകം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു,നിരവധി വീടുകൾ തകർന്നു.മരിച്ചവരെയും പരിക്കേറ്റവരെയും വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ​ഗ്രാമീണരും രക്ഷാപ്രവർത്തനം തുടരുകയാണ്.