പ്ലസ് ടു വിദ്യാർത്ഥിനി തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവം വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ വൈഷ്ണവിയെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 0 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്. പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം.മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു ആ വീട്ടിൽ താമസമുള്ളത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന വൈഷ്ണവിയുടെ അച്ഛൻ നാട്ടിലെത്തിയിട്ടുണ്ട്.