തിരുവനന്തപുരത്ത് പടക്കകടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം പുജപ്പുരയ്ക്ക് അടുത്ത് തമലത്ത് പടക്കകടയ്ക്ക് തീപിടിച്ചു. കട പൂർണമായി കത്തി നശിച്ചു. ചെങ്കൽചൂളയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.