തൃശ്ശൂര്‍ തന്നാല്‍ പോരാ,അഞ്ചു വര്‍ഷത്തേക്ക് കേരളം കൂടി തരണം.സുരേഷ് ഗോപി

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ തന്നാല്‍ പോരാ, കേരളം കൂടി തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി.അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്.എസ് ജി കോഫി ടൈം പരിപാടിക്കിടെയാണ് സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത്