മുതിർന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1921 ജൂലയ് 15ന് എൻ. ശങ്കരയ്യ ജനിച്ച എൻ. ശങ്കരയ്യ മധുരയിലെ അമേരിക്കന്‍ കോളേജ് പഠനകാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. സ്വാതന്ത്ര്യസമരകാലത്ത് എട്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം ന്റെ നിയമസഭാ അംഗമായിരുന്നു.രണ്ടു ദശാബ്ദത്തിലധികം സിപിഎം കേന്ദ്രകമ്മിറ്റിയംഗമായിരുന്ന ശങ്കരയ്യ സിപിഎം ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.

1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി സിപിഎം രൂപീകരിച്ചവരിൽ ഒരാളായിരുന്നു ശങ്കരയ്യ.പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു