ഈ ശിശുദിനം അടയാളപ്പെടുത്തുന്നത് ആലുവ വിധിയോട് ചേര്‍ത്താവും,മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഈ ശിശുദിനം അടയാളപ്പെടുത്തപ്പെടുന്നത് ആലുവ വിധിയോട് ചേര്‍ത്താവുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ വിധിച്ചിരിക്കുന്നു.

റെക്കോര്‍ഡ് വേഗത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ജഡ്ജി, പ്രോസിക്യൂഷന്‍, പോലീസ് ഇവരോടുള്ള ആദരവ് അറിയിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഈ ശിക്ഷാവിധിയിലൂടെ നല്‍കിയിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് കുറിപ്പിലൂടെ വ്യക്തമാക്കി.

അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുൻപെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവൾ. കുറ്റവാളി ദയ അർഹിക്കുന്നില്ലെന്നും മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.