അഭിനയത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുന്ന സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കാതൽ: ദി കോർ’. ചിത്രത്തിൽ കരിയറിൽ ആദ്യമായി സ്വവർഗാനുരാഗിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്നു.ഉള്ളടക്കം ഇനിയും പുറത്തുവിടാത്ത ‘കാതൽ: ദി കോർ’ ചിത്രം പ്രദർശിപ്പിക്കുന്ന ഒരു മേളയിൽ പറത്തുവിട്ട രത്നചുരുക്കത്തിലാണ് ഇങ്ങനെയൊരു സൂചന പുറത്തുവന്നത്.
ഭാര്യ ഓമന, മകൾ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോർജ്ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോർജ് തീരുമാനിച്ച് രണ്ട് ദിവസത്തിന് ശേഷം ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു.ജോർജ്ജ് സ്വവർഗരതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, അതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഞാൻ വിവാഹം അവസാനിപ്പിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഭാര്യ ഓമന വിവാഹ മോചന ഹർജി നൽകാനുള്ള കാരണമായി ഐഎഫ്എഫ്‌ഐ സംഗ്രഹം പറയുന്നു.
മമ്മൂട്ടിയുടെ കരിയറിൽ തന്നെ ആദ്യമായാകും ഇങ്ങനെയൊരു വേഷം.’കാതൽ: ദി കോർ’