ഇനിയെന്‍റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ല,ഹരിശ്രീ അശോകന്‍

ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന നടന്‍ മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെ നിരവധി പേർ നടനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.സിനിമയുടെ റിലീസിന് ശേഷം നടന്ന അഭിമുഖത്തിലായിരുന്നു നടന്‍റെ വിവാദ പരാമര്‍ശം. നടി തൃഷ, സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു.

മുന്‍പ് ഹരിശ്രീ അശോകന്‍ മന്‍സൂര്‍ അലിഖാനെ കുറിച്ച് നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാവുകയാണ്. “ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്. ലീവിനാണു വീട്ടിൽ വരുന്നത്.”

“കുഞ്ചാക്കോ ബോബന്‍ നായകനായ സത്യം ശിവം സുന്ദരം ‘സിനിമയിൽ എന്നെയും കൊച്ചിന്‍ ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല.രണ്ടുമൂന്ന് തവണ കൈക്കിട്ട് മൻസൂർ അലിഖാൻ ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. അയാൾ യഥാർത്ഥത്തിൽ ഇടിക്കുകയാണ്.

ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല,ടൈമിങ് നിങ്ങളുടെ കയ്യിലാണ്,ഇനി ചവിട്ടരുത്,എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.വീണ്ടും ചവിട്ടിയപ്പോള്‍ ഞാൻ നിർത്താൻ പറഞ്ഞു.നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനിയെന്‍റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ലെന്ന്’ ഞാൻ പറഞ്ഞു.പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു.”