കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാനുള്ള തലവര രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടെന്ന് എം.കെ രാഘവന്‍ എം.പി

കോഴിക്കോട് : രമേശ് ചെന്നിത്തല കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന് കോഴിക്കോട് എം.പി എം.കെ രാഘവന്‍. സ്ഥാനം കിട്ടിയാല്‍ തലക്കനമില്ലാത്ത മറ്റ് സംസ്ഥാനത്തെ നേതാക്കളുമായി വ്യക്തിബന്ധമുള്ള ഡൗണ്‍ റ്റു എര്‍ത്ത് നേതാവാണ് രമേശ് ചെന്നിത്തലയെന്നും എം.കെ. രാഘവന്‍.

രമേശ് ചെന്നിത്തല വിവാദമുണ്ടാക്കാറില്ല. ദേശീയ- സംസ്ഥാന രാഷ്ട്രീയത്തില്‍ നിരവധി പദവികള്‍ വഹിച്ചിട്ടും എളിമയും വിനയവും കൈവിടാത്ത നേതാവ് അദ്ദേഹം.ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സമകാലികരായ പലരും മുഖ്യമന്ത്രി പദത്തിലെത്തി. രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അതാണ് ലഭിക്കാനുള്ള പദവി. അതിന് അദ്ദേഹത്തിന് അതിനുള്ള തലവര ഉണ്ടെന്നാണ് വിശ്വാസം. ബംഗാളില്‍ മമത ബാനര്‍ജിയും, തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രിയായി. ആ സ്ഥാനത്തേക്കാണ് അദ്ദേഹം എത്തിപ്പെടേണ്ടത്. അതിന് നല്ല സാധ്യതയുണ്ട്. എപ്പോഴാണെന്ന് പറയാനാകില്ല. എന്നെങ്കിലും ആവുമെന്നും എംകെ രാഘവന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച പലരും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ചിലര്‍ക്ക് സ്ഥാനം കിട്ടിയാല്‍ തലക്കനം ഉണ്ടാകും. രമേശ് ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവര്‍ക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണ്. പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യമാണ് അദ്ദേഹത്തിന്. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു.വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത പാര്‍ട്ടിയോടുള്ള കൂറ് എല്ലാക്കാലത്തും ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്.എം.കെ. രാഘവന്‍ പറഞ്ഞു