350 രൂപയ്ക്കുവേണ്ടി 60 തവണ കുത്തി,കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ചവിട്ടി നൃത്തം

ഡൽഹി : വെറും 350 രൂപയ്‌ക്ക് 16 വയസ്സുള്ള ഒരു ആൺകുട്ടി സ്വന്തം പ്രായമുള്ള ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി.നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് രാജ്യത്തെ ഞെട്ടിപ്പിച്ച ഈ സംഭവം അരങ്ങേറിയത്.താന്‍ ആക്രമിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പായപ്പോൾ, മരിച്ചയാളുടെ ശരീരത്തിൽ നൃത്തം ചെയ്യുകയും ചെയ്തു കൊലയാളി.

വെറും 350 രൂപ കൈക്കലാക്കാനായി കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തി മറ്റൊരു കൗമാരക്കാരന്‍. പണം മോഷ്ടിക്കാനായി അയാൾ തലയിലും കഴുത്തിലും ചെവിയിലുമായി 60 തവണയാണ് കുത്തിയത്.സിസിടിവിയിലൂടെയാണ് ഹൃദയഭേദകമായ ഈ സംഭവം പുറത്തായത്. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുറ്റവാളി ഇപ്പോള്‍ ഡല്‍ഹി പോലീസിന്‍റെ കസ്റ്റഡിയിലാണ്. ജാഫ്രാബാദ് സ്വദേശിയാണ് പ്രതി. കൊലപാതകം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.സ്‌കൂൾ പഠനം ഉപേക്ഷിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്.അറസ്റ്റിന് ശേഷം പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു