കുസാറ്റിലേത് നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കൊച്ചി കുസാറ്റ് സർവ്വകലാശാല കാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തും. മരണപ്പെട്ട നാലു വിദ്യാർഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.