സ്ത്രീകൾ, കുട്ടികൾ, 65 വയസിനു മുകളിലുള്ളവർ ഇവരെ മുൻ‌കൂർ നോട്ടീസില്ലാതെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും പാടില്ല.സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും കേസുമായി പോലീസിന് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമെ അറസ്റ്റോ, ചോദ്യം ചെയ്യലോ പാടുള്ളുവെന്നും സംസ്ഥാന പോലീസ് മേധാവി.നോട്ടീസ് കിട്ടിയിട്ടും പ്രതികരണമില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തില്‍ കോടതി ഉത്തരവനുസരിച്ച് പ്രതിയായ ആളെ അറസ്റ്റ് ചെയ്യാം.

പത്തുവര്‍ഷം മുമ്പുള്ള മാർഗ നിർദ്ദേശങ്ങളാണ് പുതുക്കിയത്.ഏത് ആവശ്യത്തിനും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണെന്ന് ഡിജിപിയുടെ നിർദ്ദേശത്തിലുണ്ട്.ചോദ്യം ചെയ്യലുകൾക്ക് ഹാജരാകുന്നവർ നോട്ടീസ് കൈപറ്റി രസീത് വാങ്ങണം. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണിത്.

കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണം . താമസ്ഥലത്തെത്തി മാത്രമെ ചോദ്യം ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും പാടുള്ളു. ഇതിന് വനിതാ പൊലീസിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യവും വേണം. 65 വയസില്‍ മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്. ഇവരുടെ താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ആരായാമെന്നും പൊലീസിന്റെ പുതുക്കിയ നിര്‍ദേശങ്ങളിലുണ്ട്.