10 രൂപയ്ക്ക് മിനറൽ വാട്ടർ റേഷൻ കട വഴി നൽകാൻ സർക്കാർ അനുമതി

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ വിവിധ റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ സർക്കാർ അനുമതി.പുറത്ത് ഒരു കുപ്പി വെള്ളത്തിന് വില 20 രൂപ വിലയുള്ളപ്പോൾ പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുപ്പിവെള്ളം റേഷന്‍കടകള്‍വഴിളിൽ നിന്ന് 10 രൂപയ്ക്ക് കിട്ടും.

മന്ത്രി ജി ആര്‍ അനില്‍ ആണ് കെഐഐഡിസിയുടെ അപേക്ഷക്ക് അനുമതി നൽകിയത്. വിതരണത്തിന് കെഐഐഡിസിയുമായി ധാരണാപത്രവും ഒപ്പുവയ്ക്കും. എട്ടു രൂപക്കായിരിക്കണം കെഐഐഡിസി കുപ്പിവെള്ളം എത്തിച്ച് നൽകേണ്ടത്. മുൻപ് സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ ഹില്ലി അക്വ 10 രൂപക്ക് വിൽപ്പന നടത്തിയിരുന്നു.