തിരുവനന്തപുരത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ തിരിച്ചെത്തിയില്ല

തിരുവനനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല.രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. വട്ടപ്പാറയിലെ സ്കൂൾ വിദ്യാർത്ഥികളായ സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയാണ് കാണാതായത്.

കുട്ടികൾ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ‍ര്‍ വട്ടപ്പാറ സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അറിയിക്കേണ്ട നമ്പർ 04722585055, 9497947123, 9497980137 എന്നിവയാണ്.വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങി