52കാരനെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച 30കാരൻ അറസ്റ്റില്‍

തിരുവനന്തപുരം: 52കാരന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ് ദീപുവിനെ (30) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. പീഡനത്തെ തുടർന്ന് 52കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.