ഇടുക്കിയിൽ ആം ആദ്മി വാർഡ് പിടിച്ചെടുത്തു

ഇടുക്കി: കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ വമ്പൻ അട്ടിമറി. ആം ആദ്മി പാർട്ടിയിലെ ബീന കുര്യൻ 4 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബീന കുര്യന് 202 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന്റെ സോണിയ ജോസ് 198 വോട്ട് നേടി തൊട്ടുപിന്നിലെത്തി. മൂന്നാമതെത്തിയ എൽഡിഎഫിന്റെ സതി ശിശുപാലൻ 27 വോട്ടുകൾ നേടി