വീട് വാടകയ്ക്ക് കിട്ടില്ല, കിട്ടിയാൽ തന്നെ മാസങ്ങൾക്കകം പുറത്താക്കും , യുവാവിന്റെ വൈറൽ പോസ്റ്റ്‌

താൻ പൂനെ മുഴുവൻ അന്വേഷിച്ചിട്ടും ഒരു വീട് കണ്ടെത്താൻ സാധിച്ചില്ല,ശ്രമം പരാജയപ്പെട്ടു എന്ന പരാതി തന്റെ എക്സ് അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് റിസ്വാൻ എന്ന മുസ്ലീം യുവാവ്. മതപരമായ ചില കാരണങ്ങൾ നിമിത്തം തനിക്ക് വീട് ലഭിക്കുന്നില്ല.ഇനി ഒരു വീട് കിട്ടിയാൽ തന്നെ കുറച്ച് മാസങ്ങൾക്കകം അവർ എന്നെ പുറത്താക്കുമെന്നാണ് അറിയാൻ സാധിച്ചതെന്നും റിസ്വാൻ പറയുന്നു.

പൂനെയിലെ ആളുകൾ ക്രോസ്സ് റിലീജിയൺ ലീസ് എഗ്രിമെന്റ്സിന് തയ്യാറാകുന്നില്ല. ഇതിന്റെ പേരിൽ താൻ രാജ്യം വിട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം അനുഭവങ്ങൾ കൊണ്ട് രാജ്യം വിട്ട് പോകുന്നവരെ താൻ കുറ്റം പറയില്ല എന്നും റിസ്വാൻ പോസ്റ്റിൽ കുറിച്ചു. രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് സ്വീകാര്യത ലഭിച്ചു തുടങ്ങിയതേയുള്ളൂ പക്ഷെ ഇങ്ങനെ ഉള്ള കാര്യങ്ങൾ അതിനൊരു വെല്ലുവിളിയാണ് എന്നും റിസ്വാൻ പറയുന്നു.

വാടകയ്ക്ക് വീട് കിട്ടാത്ത റിസ്വാന്റെ അവസ്ഥ പറയുന്ന പോസ്റ്റ്‌ വൈറലാവുകയും ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ പോസ്റ്റ്‌ എക്‌സിൽ കാണുകയും ചെയ്തിട്ടുണ്ട്.