ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് ഇന്ന് സ്കൂളുകൾക്കും സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ല നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ഡിസംബര്‍ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു.