മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിൽ സന്തോഷം,നിതീഷ് കുമാർ

പാറ്റ്‌ന : ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച്‌ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത നേതാവാണ് നിതീഷ് കുമാർ.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് അതൃപ്തനാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ ഈ വാർത്തകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് വന്നു.ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് നിരാശയോ നീരസമോയില്ലെന്ന് നിതീഷ് പറഞ്ഞു.

പ്രവർത്തിച്ച നേതാവാണ് നിതീഷ് കുമാർ. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകത സഖ്യ യോഗത്തിൽ താൻ ചൂണ്ടിക്കാട്ടിയെന്ന് പറഞ്ഞുകൊണ്ടാണ് ജെഡിയു നേതാവ് നേതൃസ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിയത്.”എനിക്ക് നിരാശയൊന്നും തോന്നിയില്ല. നീരസവുമില്ല’ അദ്ദേഹം പറഞ്ഞു. ‘യോഗത്തില്‍ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നു. എനിക്ക് താൽപ്പര്യമില്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കി. ഇതോടെ മറ്റൊരു പേര് മുന്നോട്ടുവെച്ചു. അത് എനിക്കും ഓക്കെയാണെന്ന് പറഞ്ഞു.” നിതീഷ് വ്യക്തമാക്കി.

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതയുമായിരുന്നു ഖാർഗെയുടെ പേര് നിർദേശിച്ചത്. മമതയും കെജ്രിവാളും ഖാർഗെയുടെ പേര് ഉയർത്തിയത് നിതീഷിനെ ഒഴിവാക്കാനാണെന്നും ഇത് അതൃപ്തിക്കിടയാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.