വ്യാപാരിയെ കൊലപ്പെടുത്തി 9 പവന്റെ മാലയും പണവും കവർന്നു

പത്തനംതിട്ട : പത്തനംതിട്ട : മോഷണ ശ്രമത്തിനിടെയാണ് മൈലപ്രയിൽ വയോധികനായ വ്യവസായി ജോർജിനെ കൊലപ്പെടുത്തിയത്. കഴുത്തിൽ ഉണ്ടായിരുന്നു ഒമ്പത് പവന്റെ മാലയും കൈയ്യിലും വ്യാപാര സ്ഥാപനത്തിലുമുണ്ടായിരുന്ന പണവും കാണ്മാനില്ലെന്ന് പോലീസ് അറിയിച്ചു. കൈലി മുണ്ടും ഷർട്ടും ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ജോർജിനെ കൊലപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെയാണ് ജോർജിനെ തന്റെ വ്യാപാര സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ നിലയിലും വായിൽ തുണി തുരുകിയ നിലയിലുമാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ മുറിവോ മറ്റ് ചതവുകളൊന്നും കണ്ടെത്താനായിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.