മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ

മുംബൈ : നവിമുംബൈയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ.പാറശാല വന്നിയക്കോടു സ്വദേശി രാഹുൽ രാജനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കപ്പൽ സംബന്ധിയായ ജോലിക്കുള്ള ഇൻർവ്യൂവിനായാണ് രാഹുൽ മുംബൈയിലെത്തിയത്. ബേലാപൂരിൽ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

കപ്പലിലെ ജോലിയ്ക്കുള്ള ഇൻർവ്യൂവിൽ പങ്കെടുക്കാനായി തിങ്കളാഴ്ച വൈകിട്ടാണ് രാഹുൽ മുംബൈയിലെത്തിയത്. അന്ന് രാത്രി വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു.ജോലി ലഭിക്കുന്നതിനായി തിരുവനന്തപുരത്തെ ഏജന്‍റിന് 5 ലക്ഷം രൂപ നൽകിയിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവിമുംബൈ വാശിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.