യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളിൽ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാർജ് ചെയ്ത മൂന്ന് കേസുകളിലായി വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്.പൂജപ്പുര ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂജപ്പുര ജയിലിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൂജപ്പുര ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കുന്നതിനിടയിലാണ് പുതിയ കേസുകളിലെ അറസ്റ്റ്. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും രാഹുലിന് ഉടനടി പുറത്തിറങ്ങാന്‍ സാധിക്കില്ല.സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ എടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിനെതിരെ എടുത്ത കേസിലും തിരുവനന്തപുരം കന്റോൺമെന്റ് പോലീസും മ്യൂസിയം പൊലീസുമാണ് അറസ്റ്റ് ചെയ്തത്.