വാഹനാപകടം, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആശുപത്രിയില്‍

ആലപ്പുഴ: വാഹനാപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് പരിക്ക്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ നെറ്റിയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറുമായാണ് എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്.

എംപിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേയ്ക്ക് മടങ്ങും വഴിയാണ് വാഹനാപകടമുണ്ടായത്.