രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ,സന്തോഷമെന്ന് ഭാര്യ

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. ഒരു കേസിലെ ഇത്രയുമധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

2021-നാണ് രൺജീത്ത് ശ്രീനിവാസനെ വീട്ടിലെത്തിയ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു രൺജീത്ത്.കേസിലെ 15 പ്രതികളിൽ 14 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. .

നഷ്ടം വലുതാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ഭാര്യ പറഞ്ഞു.കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് രൺജിത്ത് ശ്രീനിവാസൻറെ ബന്ധുക്കൾ പറഞ്ഞു.