മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ;

കാസർഗോഡ് : കാസർഗോഡിന് സമീപം പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്.ഇരുവരും മോഷണക്കേസുകളിൽ പ്രതികളാണ്.

മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമായിരുന്നു കണ്ടെത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.