പ്രശസ്ത സിനിമാ നടി പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്ന നടിയും മോഡലുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന ടീവി ഷോയിലും എത്തിയിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയ 2011-ൽ ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കിയാൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പല സൈഡുകളിൽ നിന്നും ഉയർന്ന എതിർപ്പിനെത്തുടർന്ന് പിന്മാറി. കാൺപൂരിലാണ് പൂനത്തിൻറെ ജനനം മോഡലിംഗ് വഴിയാണ് പൂനം പാണ്ഡെ സിനിമയിലേക്ക് പ്രവേശിക്കുന്നത്.മോഡലിംഗിലാണ് പൂനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഹിന്ദി, തെലുഗ്, കന്നട ഭാഷകളിൽ വിവിധ വേഷങ്ങളിൽ പൂനം പാണ്ഡെ അഭിനിയിച്ചിട്ടുണ്ട്. ഇറോട്ടിക് സീനുകളാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.