ശങ്കർ മഹാദേവനും സക്കീർ ഹുസൈനും ഗ്രാമി പുരസ്‌കാരം

ഇന്ത്യൻ സംഗീതജ്ഞരായ ശങ്കർ മഹാദേവൻ്റെയും സക്കീർ ഹുസൈൻ്റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ ‘മികച്ച ഗ്ലോബൽ മ്യൂസിക് ആൽബ’ത്തിനുള്ള ഗ്രാമി പുരസ്‌കാരം കരസ്ഥമാക്കി. ഏറ്റവും പുതിയ ആൽബമായ ‘ദിസ് മൊമെൻ്റ്’ എന്ന ഏറ്റവും പുതിയ ആൽബത്തിനാണ് അവാർഡ്. സുസാന ബാക്ക, ബൊകാൻ്റെ, ബേണ ബോയ്, ഡേവിഡോ തുടങ്ങിയ മറ്റ് കലാകാരന്മാർക്കൊപ്പമാണ് അവരുടെ പേരുകൾ ഗ്രാമികക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

‘ദിസ് മൊമെൻ്റ്’ ആൽബം 2023 ജൂൺ 30-ന് പുറത്തിറങ്ങി. ബാൻഡിലെ ഓരോ അംഗവും വെവ്വേറെ റെക്കോർഡ് ചെയ്‌താണ് ഈ ആൽബം പൂർത്തിയാക്കിയത്. ഓരോരുത്തരും അവരുടെ സ്വന്തം നാട്ടിൽ നിന്നുമാണ് സംഗീതം ചെയ്ത് അയച്ചത്. ‘ദിസ് മൊമെൻ്റ്’ ആൽബത്തിൽ ജോൺ മക്ലാഫ്ലിൻ (ഗിറ്റാർ സിന്ത്), സക്കീർ ഹുസൈൻ (തബല), ശങ്കർ മഹാദേവൻ (ഗായകൻ), വി. സെൽവഗണേഷ് (പെർക്കുഷ്യനിസ്റ്റ്), ഗണേഷ് രാജഗോപാലൻ (വയലിനിസ്റ്റ്) എന്നിവർ ചേർന്ന് എട്ട് ഗാനങ്ങൾ സൃഷ്ടിച്ചു.