തിരുവനന്തപുരം: കോവളം എം വിന്‍സെന്റ് എംഎല്‍എ എം വിന്‍സെന്റ സഞ്ചരിച്ച കാര്‍ കരമന- കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച് കയറി. അപകടത്തില്‍ എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് അപകടം.ബാലരാമപുരത്തെ വീട്ടില്‍നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. നിസാര പരിക്കേറ്റ എംഎല്എയയെയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.