സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് പരിശോധനയ്ക്കിടെ പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം,പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്.

പൊ​തു മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​വ​ർ​ക്ക് 10 വ​ർ​ഷം വ​രെ ത​ട​വും കോ​ടി രൂ​പ​വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചിരുന്നു. യുപിഎ​സ്​സി, സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ കമ്മീ​ഷ​ൻ, റെ​യി​ൽ​വെ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ്, വി​വി​ധ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ, വ​കു​പ്പു​ക​ൾ, നാ​ഷ​ണൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി എ​ന്നി​വ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ, ബാ​ങ്കി​ങ് റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​പ്പി​ക്കു​ന്ന വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ ഉൾ​പ്പെ​ടു​ന്ന​ത്.

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ത്ത​ൽ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, സീ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ അ​ട​ക്കം വി​വി​ധ ത​ര​ത്തി​ലു​ള്ള 20 കു​റ്റ​ങ്ങ​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്. ഒ​റ്റ​യ്ക്കു ചെ​യ്ത കു​റ്റ​മാ​ണെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 3 മു​ത​ൽ 5 വർഷം വ​രെ​യാ​ണ് ശി​ക്ഷ. ഒ​രു കോ​ടി രൂ​പ​വ​രെ പി​ഴ വി​ധി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്. ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​മാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​വ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടാ​നും ബി​ല്ലിൽ വ്യവസ്ഥ ചെയ്യുന്നു.

പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിച്ച ആൾക്കുപകരമായി പരീക്ഷ എഴുതാനെത്തിയ ആളാണെങ്കിൽ സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഹാൾ ടിക്കറ്റ് നമ്പരിലൂടെ അപേക്ഷിച്ച ആളെ കണ്ടെത്താനാകും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇറങ്ങി ഓടിയ ആളെ പിടികൂടാനുമാകും..രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ.

52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.