ഡൽഹിയിൽ മോദിക്കെതിരെയുള്ള കേരളത്തിന്റെ സമരത്തിൽ പിണറായി വിജയനൊപ്പം അരവിന്ദ് കേജ്രരിവാളും,ഭഗവന്ത് സിങ് മനും,ഫറൂഖ് അബ്ദുള്ളയും

ന്യൂ ഡൽഹി : കേരളം നേരിടുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആം ആദ്മി പാർട്ടിയുടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രരിവാളും , പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മനും , നാഷണൽ കോൺഫ്രൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും.

തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന്റെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. പ്രതിഷേധ സമരത്തിൽ സിപിഎം നേതാക്കളായ സീതറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ പങ്കെടുത്തു. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ പങ്കെടുത്തു.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ജനാധിപത്യവിരുദ്ധമായിട്ടാണ് പെരുമാറുന്നതെന്നും സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കേന്ദ്രം ലംഘിക്കുന്നതിനെതിരെയാണ് ഈ സമരമെന്നും ജന്തർ മന്തറിൽ കേരള സർക്കാരിന്റെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെബ്രുവരി ഒന്നിന് കേന്ദ്ര അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. നികുതി ബാധ്യതകൾ എല്ലാം കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പുക്കുകയാണ്. ദുരന്തസമയത്ത് നൽകിയ ഭക്ഷണത്തിന്റെ പണം പോലും കേന്ദ്രം പിടിച്ചുപറിച്ചുയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കശ്മീർ ഇന്ത്യയിലാണെന്നും തങ്ങൾ വിദേശികളല്ലെന്നും പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ശത്രുക്കളെപോലെയാണ് മോദി സർക്കാർ കാണുന്നതെന്നും അടിച്ചമർത്തുകയാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.ജനങ്ങളുടെ അധികാരം എത്ര നാൾ മോദിക്ക് കവരാനാകും ഫറൂഖ് അബ്ദുള്ള ചോദിച്ചു. കേരള ഹൌവുസിൽ നിന്ന് പ്രകടനമായാണ് നേതാക്കൾ ജന്തർ മന്തറിൽ എത്തിയത്