ഭാര്യയെ സുഹൃത്തുമായി ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി

ബെംഗളൂരു: കര്‍ണാടകയിലെ ബാഗലാഗുണ്ടേയിൽ ഭാര്യയെ സുഹൃത്തുമായി ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.കച്ചവടക്കാരനായ ഭർത്താവ് കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ അക്ഷയുമാണ് അറസ്റ്റിലായത്.

ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചു എന്നതിന് സുഹൃത്തായ കെംഗേരി സ്വദേശി ഹേമന്തിനെയാണ് കൊലപ്പെടുത്തിയത്. ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമി ഇടയ്ക്കിടയ്ക്ക് ഹേമന്തിനൊപ്പം കിരണിന്റെ വീട്ടില്‍ വരുകയും കിരണിന്റെ ഭാര്യയുമായി അടുപ്പമുണ്ടാക്കിയിരുന്നു.

തന്റെ ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസ്സിലാക്കിയ കിരൺ ഇവർക്ക് ഒളിച്ചോടാന്‍ പണം തയ്യാറാക്കി നല്‍കിയത് ഹേമന്താണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഞായറാഴ്ച രാത്രി ഹേമന്തിനോട് ഞായറാഴ്ച രാത്രി വീട്ടില്‍ പാര്‍ട്ടിയുണ്ടെന്ന്പറഞ്ഞു കിരൺ വിളിച്ച് വരുത്തുകയായിരുന്നു.മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ച ശേഷം മാരിസാമിയുമായി ഭാര്യ ഒളിച്ചോടിയത് അറിയാമോയെന്ന് കിരണ്‍ ഹേമന്തിനോട് ചോദിക്കുകയും. അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമാകുകയുമായിരുന്നു. ഇതിനിടയിൽ കിരണ്‍ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു. അടി കൊണ്ട് നിലത്ത് വീണ കിരണിനെ ഇവർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.