ഫെയ്‌സ്ബുക്ക് ലൈവിനിടെ ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ വെടിവച്ചുകൊന്നു

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി.ദ്ധവ് വിഭാഗം മുൻ കൗൺസിലറായിരുന്ന വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേകാണ് മരിച്ചത്.

മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊരോൻഹയുടെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പരിപാടിക്കിടെ മൗറിസ് ഭായി അഭിഷേകിനെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവം മുഴുവന്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി പോയിരുന്നു.

അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായ് വെടിയുതിർത്തതിന് ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.