ബാറിലെ സംഘർഷത്തിൽ വെടിവെപ്പ്, രണ്ട് ജീവനക്കാർക്ക് വെടിയേറ്റു

കൊച്ചി : കത്രിക്കടവിലെ ഇടശേരി ബാറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാര്‍ മാനേജര്‍ ജിതിന് ക്രൂരമായി മര്‍ദനമേറ്റു.

രാത്രിയോടെ ബാറിലെത്തിയ സംഘം മാനേജരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തർക്കത്തിനിടെയാണ് വെടിയുതിർത്തത്.എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് വെടിയുതിർത്തത് .പ്രതികള്‍ കാറില്‍ കയറി കടന്നുകളഞ്ഞു.പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.വെടിയേറ്റവരിൽ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.