ജനക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നത് കൊണ്ട് ബിജെപി ഭയക്കുന്ന ഒരേ ഒരു പാർട്ടി ആം ആദ്‌മി. അരവിന്ദ് കേജ്രിവാൾ

ന്യൂഡൽഹി; ബിജെപി ഭയക്കുന്ന ഒരേ ഒരു പാർട്ടി ആം ആദ്മിയെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീണറുമായ അരവിന്ദ് കേജ്രിവാൾ.അത്തരത്തിലുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ ആണ് ആപ്പ് ചെയ്യുന്നതെന്നും ആ ബോധ്യമാണ് ബിജെപി ആപ്പിനെ ഭയക്കുന്നതിന്റെ കാരണമെന്നും പഞ്ചാബിലെ ഖദൂർ സാഹിബ്‌ ലോകസഭ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അരവിന്ദ് കേജ്രിവാൾ പറഞ്ഞു.

കഴിഞ്ഞ 75 വർഷമായി അഴിമതി നിറഞ്ഞ സർക്കാരുകളുടെ കീഴിലായിരുന്നു പഞ്ചാബ്, എന്നാൽ 75 വർഷത്തിന് ശേഷമാണ് പഞ്ചാബ് സർക്കാർ ഒരു സ്വകാര്യ പവർ പ്ലാന്റ് വാങ്ങിയതെന്നും ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞെന്നും കേജ്രിവാൾ പറഞ്ഞു.

ഡൽഹിയിൽ 7 ലോകസഭ സീറ്റുകളും ഞങ്ങൾക്ക് തരാൻ ആണ് ജനങ്ങളുടെ തീരുമാനമെന്നും, പഞ്ചാബിലെ 13 ലോകസഭ സീറ്റുകൾ കൂടി ഞങ്ങൾക്ക് തന്നാൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും കേജ്രിവാൾ  പറഞ്ഞു.