കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ ഫെബ്രുവരി 16 വെള്ളിയാഴ്ച ഭാരത് ബന്ദ് , ഹൈവേകളും കടകളും അടച്ചിടും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ 16-ന് (വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഘ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകൾ.രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്.സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകൾ ബന്ദിൻറെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങൾ അടച്ചിടണമെന്ന് രാകേഷ് ടികായത്ത്.

ഉച്ചക്ക് 12 മുതൽ 4 വരെ കർഷകർ പ്രകടനങ്ങൾ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികൾ, വിവിധ ഗ്രാമീണ തൊഴിലാളികൾ എന്നിവർ അന്ന് ജോലിയിൽ നിന്ന് മാറി നിൽക്കണം എന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണൽ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാൽ പറഞ്ഞു.

കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ട് വർക്കർമാരും പണിമുടക്ക് നടത്തി സമരത്തിന് പിന്തുണ നൽകണമെന്ന് രാകേഷ് ടികായത് ആവശ്യപ്പെട്ടിരുന്നു.