തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു ,9 മരണം

ചെന്നൈ : തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 5 സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള സ്ഥിതി ചെയ്യുന്ന സ്വകാര്യ പടക്കഫാക്ടറിയിൽ പണിക്കിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ശിവകാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകര്‍ന്നതായും ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.