ടിപി ചന്ദ്രേശഖരൻ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  ടിപി ചന്ദ്രേശഖരൻ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി വിധിയാണ് റദ്ദാക്കിയത്.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വെറുതേ വിട്ട വിധി ഹൈക്കോടതി ശരിവെച്ചു.പ്രതികളെ വെറുതേ വിട്ടത് ചോദ്യം ചെയ്ത കെകെ രമയുടെയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് കാണിച്ച് സംസ്ഥാന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

നിയമ പോരാട്ട് അവസാനിക്കുന്നില്ലെന്നും വിധിയിൽ സന്തോഷമുണ്ടെന്നും പാർട്ടി നില കൊണ്ടത് കൊലയാളികൾക്കൊപ്പമാണെന്നും ടിപി ചന്ദ്രശേഖരൻറെ ഭാര്യ കെകെ രമ പറഞ്ഞു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ ടി.പി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപണം ഉയർന്നിരുന്നു.

പ്രതികളിലൊരാളായ കുഞ്ഞനന്തൻ നേരത്തെ ജയിലിൽ വെച്ച് മരിച്ചിരുന്നു. 36 പേരുണ്ടായിരുന്ന കേസിൽ എംസി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെസി രാമചന്ദ്രൻ, ട്രൌസർ മനോജ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രധാന പ്രതികൾക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് 3 വർഷം കഠിന തടവുമാണ് വിചാരണ കോടതി 2014-ൽ വിധിച്ചത്