പ്രമുഖ സിനിമാ നിർമ്മാതാവ് എ കെ ബാബു നിര്യാതനായി

കൊച്ചി : പ്രമുഖ സിനിമാ നിർമ്മാതാവ് എ കെ ബാബു ( 68 വയസ്സ് ) നിര്യാതനായി.മലപ്പുറം ഹാജി മഹാനായ ജോജി : സുന്ദരൻ ഞാനും സുന്ദരി നീയും : പടനായകൻ എന്നീ ചിത്രങ്ങളുടെ നിർമാതാവാണ്.പനയപ്പിള്ളി മൗലാനാ ആസാദ് റോഡ് തക്യാവ് ലോഡ്ജിനു സമീപമാണ് താമസം.ഷൈൻ പ്രൊഡക്ഷൻസിന്റെ ഉടമയായിരുന്നു.

കബറടക്കം ഇന്ന് ശനിയാഴ്ച്ച )രാവിലെ 10 മണിക്ക് പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളി കബർസ്ഥാനിൽ നടക്കും.പരേതരായ എ യു കുഞ്ഞുമുഹമ്മദ് പിതാവും നബീസ മാതാവുമാണ് : ഭാര്യ : റഹ്മത്ത് : മക്കൾ : സിംപിൾ ( ചിഞ്ചു ) : മൗസം ( കുക്കു ) : മരുമക്കൾ : സുധീർ : ഇർഫാന